ഡല്‍ഹി മെട്രോയില്‍ യുവതികള്‍ തമ്മില്‍ കൈയാംകളി. രാജ്യത്തെ ഏറ്റവും തിരക്കേറിയ മെട്രോയാണ് ഇത്തവണ സ്ത്രീകളുടെ കയ്യാങ്കളിയുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ആളൊഴിഞ്ഞ കോച്ചിലായിരുന്നു സംഭവം.
ചെറിയൊരു തര്‍ക്കത്തില്‍ തുടങ്ങി ഇരുവരും പരസ്പരം പോരടിക്കുന്ന നിലയില്‍ സംഘര്‍ഷം പുരോഗമിക്കുകയായിരുന്നു. സഹയാത്രികരിലാരോ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ വിഷയം പുറത്തറിയുകയായിരുന്നു. പരസ്പരം മര്‍ദിക്കാന്‍ ശ്രമിക്കുന്നതും തലമുടി പിടിച്ച് വലിക്കുന്നതുമാണ് സെക്കന്‍ഡുകള്‍ നീണ്ട വിഡിയോയിലുള്ളത്.
സ്ത്രീകളില്‍ ഒരാള്‍ സീറ്റിലേക്ക് വീണതോടെ കയ്യേറ്റം പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. സഹയാത്രികര്‍ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നതും വിഡിയോയില്‍ കാണാം. അടി കലശലായതോടെ ഇടപെടാനും ചിലര്‍ ശ്രമിക്കുന്നുണ്ട്.
ഏതോ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയതോടെ ഒരാള്‍ അടിനിര്‍ത്തി ഇറങ്ങിപ്പോയെന്നാണ് കമന്റുകള്‍ നല്‍കുന്ന സൂചന. എന്താണ് സംഘര്‍ഷത്തിന്റെ കാരണമെന്ന് വ്യക്തമല്ല. ഒഴിഞ്ഞ മെട്രോയില്‍ സീറ്റിനായിരിക്കില്ലെന്നാണ് ചില കമന്റുകള്‍ പറയുന്നത്.
































