ലഡാക്കിൽ പ്രതിഷേധക്കാരുമായുള്ള കേന്ദ്രസർക്കാരിൻറെ സമവായ ചർച്ചകൾ ഇന്ന്

Advertisement

ന്യൂഡെല്‍ഹി. ലഡാക്കിൽ പ്രതിഷേധക്കാരുമായുള്ള കേന്ദ്രസർക്കാരിൻറെ സമവായ ചർച്ചകൾ ഇന്ന്. ലെ അപ്പക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് പ്രതിനിധികളും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായുള്ള ചർച്ചകളാണ് ഇന്ന് നടക്കുക.ഡൽഹിയിൽ നടക്കുന്ന ചർച്ചയിൽ ലഡാക്കിന് സംസ്ഥാന പദവി, പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണ പരിധി ഉയർത്തുക. ആറാം ഷെഡ്യൂൾ ഉൾപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ പ്രതിഷേധക്കാർ ഉന്നയിക്കും.
പരിസ്ഥിതി പ്രവർത്തകൻ സോനം വാങ് ചുകിനെ അറസ്റ്റ് ചെയ്തതിനുള്ള അതൃപ്തിയും പ്രതിഷേധക്കാർ കൂടിക്കാഴ്ചയിൽ അറിയിക്കും. ഈ മാസം 27ന് ചർച്ച തീരുമാനിച്ചിരുന്നു എങ്കിലും സോനം വാങ് ചുകിൻ്റെ അറസ്റ്റിനു പിന്നാലെ ഇന്നത്തേക്ക് മാറ്റുകയായിരുന്നു

Advertisement