ബീഹാറിലേക്ക് 7 പുതിയ ട്രൈയിനുകൾ ഇന്ന് മുതൽ ആരംഭിക്കും

Advertisement

ന്യൂഡെല്‍ഹി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിലേക്ക് 7 പുതിയ ട്രൈയിനുകൾ ഇന്ന് മുതൽ ആരംഭിക്കും.
മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ഉൾപ്പെടെ യുള്ള പുതിയ ട്രെയിനുകൾ സംസ്ഥാനത്തു കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും യാത്രക്കാർക്ക് സുഗമമായ യാത്രാ സൗകര്യം ഉറപ്പാക്കുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.പുതിയ ട്രെയിനുകളിൽ നാലെണ്ണം ബീഹാറിനുള്ളിൽ സർവീസ് നടത്തുന്നവയാണ്. രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ബീഹാറിനെ തെലങ്കാനയുമായും രാജസ്ഥാനുമായും ബന്ധിപ്പിച്ചു അന്തർ സംസ്ഥാന സർവീസ് നടത്തുന്നവയാണ്.ദനാപൂർ – ഝഝാ ഫാസ്റ്റ് പാസഞ്ചർ,പട്ന-ബക്സർ ഫാസ്റ്റ് പാസഞ്ചർ,പട്ന-നവാഡ ഡിഇഎംയു പാസഞ്ചർ, പട്ന-ഇസ്ലാംപൂർ ഡിഇഎംയു പാസഞ്ചർ,
മുസാഫർപൂർ-ചർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ്, ദർഭംഗ–മദാർ അമൃത് ഭാരത് എക്സ്പ്രസ്,ഛപ്ര-ആനന്ദ് വിഹാർ ടെർമിനൽ അമൃത് ഭാരത് എക്സ്പ്രസ് എന്നിവയാണ് പുതിയ ട്രൈനുകൾ.

Advertisement