കരൂരിലുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴക വെട്രി കഴകം. ദുരന്തത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ദുരന്തത്തിന് മുന്‍പ് കല്ലേറുണ്ടായെന്നും ഹര്‍ജിയില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാതിരിക്കാന്‍ നടപടി വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15 ന് ഹര്‍ജി പരിഗണിക്കും. റാലിക്കിടയിലുണ്ടായ ദുരന്തത്തില്‍ ടിവികെയുടെ സംസ്ഥാന നേതാക്കളെ പ്രതികളാക്കി കരൂര്‍ പൊലീസ് കേസെടുത്തിരുന്നു. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വിജയ് സംസ്ഥാന പര്യടനം നിര്‍ത്തിവച്ചു. ചെന്നൈയിലെ വിജയ്‍യുടെ വീടിന് കേന്ദ്ര സേനയുടെ സുരക്ഷ ഒരുക്കി. കേന്ദ്രസേനയുടെ ഒരു സംഘം കൂടി വീട്ടിലെത്തി. വിജയ്‌യുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഡി.എം.കെയും കോണ്‍ഗ്രസും രംഗത്തെത്തി.
ടിവികെ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കരൂര്‍ സിറ്റി പൊലീസ് കേസെടുത്തത്.
































