നിശബ്ദമായി സഞ്ചരിക്കന്ന ഇലക്ട്രിക് വാഹനങ്ങള്‍ അപകടസാധ്യത സൃഷ്ടിക്കുന്നു വെന്ന് വിലയിരുത്തൽ… കേന്ദ്ര മോട്ടര്‍വാഹന ചട്ടത്തില്‍ ഭേദഗതി വരുത്താൻ കരടുവിജ്ഞാപനം പുറത്തിറക്കി… അഭിപ്രായം അറിയിക്കാം

Advertisement

നിശബ്ദമായി സഞ്ചരിക്കന്ന ഇലക്ട്രിക് വാഹനങ്ങള്‍ യാത്രയ്ക്കിടെ അപകടസാധ്യത സൃഷ്ടിക്കുന്നെന്ന വിലയിരുത്തലുകളുടെ അടസ്ഥാനത്തില്‍ കേന്ദ്ര മോട്ടര്‍വാഹന ചട്ടത്തില്‍ ഭേദഗതി വരുത്താനുള്ള കരടുവിജ്ഞാപനം പുറത്തിറക്കി.
ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഇതോടെ ശബ്ദം നിര്‍ബന്ധമാക്കുകയാണ്. ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എഞ്ചിനുകളുള്ള വാഹനങ്ങളെക്കാള്‍ നിശബ്ദമായി സഞ്ചരിക്കന്ന ഇലക്ട്രിക് വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയൈന്നതാണ് ലക്ഷ്യം.

സഞ്ചരിക്കുമ്പോള്‍ നിശ്ചിത ശബ്ദം പുറപ്പെടുവിക്കുന്ന അക്കൂസ്റ്റിക് വെഹിക്കിള്‍ അലര്‍ട്ടിങ് സിസ്റ്റം (എവിഎഎസ്) പുതിയ വാഹനങ്ങളില്‍ ഉള്‍പ്പെടുത്താനാണു നിര്‍ദേശം. 2026 ഒക്ടോബര്‍ 1 മുതല്‍ വിപണിയില്‍ ഇറങ്ങുന്ന പുതിയ മോഡല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇതു നിര്‍ബന്ധമാക്കും. 2027 ഒക്ടോബര്‍ 1 മുതല്‍, നിലവില്‍ വില്‍ക്കുന്ന എല്ലാ മോഡലുകളിലേക്കും വ്യാപിപ്പിക്കണം.


കരുത്തുറ്റ എന്‍ജിന്‍, സ്‌കോഡ ഒക്ടാവിയ ആര്‍എസ് ലോഞ്ച് ഒക്ടോബര്‍ 17ന്, പ്രീ ബുക്കിങ് ആറിന്
ചില കമ്പനികളുടെ ചില മോഡലുകളില്‍ നിലവില്‍ എവിഎഎസ് ഉണ്ട്. യൂറോപ്യന്‍ യൂണിയന്‍, യുഎസ്, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ എവിഎഎസ് നടപ്പാക്കിയിട്ടുണ്ട്. കരടുഭേദഗതിയെക്കുറിച്ച് morth@gov.in എന്ന ഇമെയില്‍ വിലാസത്തില്‍ 30 ദിവസത്തിനുള്ളില്‍ അഭിപ്രായം അറിയിക്കാം.

Advertisement