കരൂർ ദുരന്തം: അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും, സഹായ വാഗ്ദാനവുമായി കേരളം, എം കെ സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Advertisement

ചെന്നൈ: കരൂരില്‍ തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് 38 പേർ‌ മരിച്ച സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തിയും സഹായം വാഗ്ദാനം നൽകിയും കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ആവശ്യമെങ്കിൽ ആരോഗ്യ പ്രവർത്തകരെ അയക്കുമെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കരൂർ ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപതി മൂർമു
അനുശോചനം അറിയിച്ചു.

കരൂർ സംഭവം ദൗർഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

വിജയ് നയിച്ച റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് 38 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരിൽ 8 കുട്ടികളും 16 സ്ത്രീകളും ഉൾപ്പെടുന്നു.പരിക്കേറ്റവരിൽ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുമുണ്ട്.
ഇന്ന് വൈകുന്നേരം കരൂരി‍ല്‍ നടന്ന റാലിക്കിടെയാണ് അപകടമുണ്ടാത്. പതിനായിരത്തോളം  പേരെ ഉൾക്കൊള്ളാ വരാമായിരുന്ന ഇടത്ത് 30000ത്തിലേറെപ്പേർ രാവിലെ മുതൽ വെളളം പോലും കുടിക്കാതെ വിജയ് യെ കാണാനെത്തിയിരുന്നു. നിശ്ചയിച്ചതിലും 7 മണിക്കുർ വൈകിയാണ് താരവും നേതാവുമായ വിജയ് എത്തിയത്.12 മണിക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തളർന്നു വീണവരില്‍ നിരവധി കുട്ടികളും ഉണ്ടെന്നാണ് വിവരം.

Advertisement