ചെന്നൈ.കോഴിയെ പിടിക്കാൻ അയൽവാസി വെടിവെച്ചു, യുവാവ് വെടിയേറ്റ് മരിച്ചു. തമിഴ്നാട് കള്ളക്കുറിച്ചി മേൽമാത്തൂരിലാണ് സംഭവം. പ്രകാശ് എന്നയാളാണ് മരിച്ചത്. വെടിയുതിർത്തത് തൊട്ടടുത്ത വീട്ടിലെ അണ്ണാമലൈ എന്നയാൾ
ഇയാളുടെ മകളുടെ ഭർത്താവിന്റെ വീടാണിത്. മരുകമനുവേണ്ടി കോഴിയെ പിടിക്കാൻ വെടിവെച്ചപ്പോൾ ഉന്നം തെറ്റിയെന്ന് അണ്ണാമലൈ പൊലീസിനോട്. വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്
rep image






































