ചണ്ഡീഗഡ്.വിമർശനങ്ങളും ഭിന്ന അഭിപ്രായങ്ങളും പാർട്ടിയുടെ ആരോഗ്യത്തിന്റെ സൂചനയെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ പ്രതികരിച്ചു . പ്രായ പരിധി സംബന്ധിച്ച്പാർട്ടി ഭരണഘടനയും പാർട്ടി കോൺഗ്രസ്സും അനുസരിച്ച് ആണ് തീരുമാനം ഉണ്ടായത്. ഇന്ന് നിലവിലുള്ള പാർട്ടി ഭരണഘടനയ്ക്ക് അനുസരിച്ചണ് തീരുമാനം. വിമർശനങ്ങളും ഭിന്ന അഭിപ്രായങ്ങളും പാർട്ടിയുടെ ആരോഗ്യത്തിന്റെ സൂചന.
സംസാരിക്കാൻ എല്ലാവർക്കും അവസരം ലഭിക്കുന്നത് പാർട്ടിയുടെ കരുത്തിനെ കാണിക്കുന്നു.ആകെ പരിശോധിക്കുമ്പോൾ ചരിത്രപരമായ സമ്മേളനം ആയിരുന്നു ഇരുപത്തിയഞ്ചാം പാർട്ടിക്കുണ്ട്.ബീഹാറിലെ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ പാർട്ടി കോൺഗ്രസ് ചർച്ച ചെയ്തു. സമിതികളിൽ ആവശ്യമായ വനിതാ പ്രാധിനിത്യം ഉറപ്പാക്കിയിട്ടുണ്ട്.





































