സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും

Advertisement

ചണ്ഡീഗഡ്.സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും.ചണ്ഡിഗഡിൽ ചേർന്ന 25 ആം പാർട്ടി കോൺഗ്രസ് ഡി രാജയെ ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കാൻ ധാരണ. കേരളത്തിൽ നിന്നും പി സന്തോഷ്‌ കുമാറും, പ്രകാശ് ബാബുവും ദേശീയ സെക്രട്ടേ റിയറ്റിൽ എത്തുമെന്ന് സൂചന. ടിജെ ആഞ്ചലോസ്, ഗോവിന്ദൻ പളളിക്കാപ്പിൽ
എന്നിവർ ദേശിയ കൌൺസിലിൽ എത്തും. വി എസ് സുനിൽ കുമാറിനെ ഇത്തവണയും വെട്ടി.പ്രായപരിധിയിൽ ആർക്കും വിട്ടു വീഴ്ച്ച ഇല്ലെന്ന് കേരള ഘടകം ആവർത്തിച്ചു പറഞ്ഞ പാർട്ടി കോൺഗ്രസിൽ, ഡി രാജക്ക് ഇളവ് നൽകാൻ ദേശീയ എക്‌സിക്യൂട്ടീവിലാണ് ധാരണ യിലെത്തിയത്.

ദേശീയ സെക്രട്ടേറിയറ്റിൽ പ്രായപരിധി പിന്നിട്ട കെ നാരായണ അടക്കമുള്ള നേതാക്കൾ പടിയിറങ്ങുന്നതായി യോഗത്തിൽ അറിയിച്ചപ്പോൾ, ഡി രാജ തുടരാൻ താല്പര്യം പ്രകടിപ്പിച്ചു.തുടർന്ന് യോഗം ഐകകണ്ടമായി ഇത് അംഗീകരിച്ചു.ഇളവ് ഡി രാജക്ക് മാത്രമാകുമെന് ബിനോയ്‌ വിശ്വം.

ആരെയും സന്തോഷിപ്പിക്കാനോ ലക്ഷ്യമിടാനോ അല്ല പാർട്ടി കോൺഗ്രസ് ചേരുന്നത് എന്ന് ആനി രാജ.പുതിയതായി തെരഞ്ഞെടുത്ത ദേശീയ കൗൺസിൽ യോഗത്തിൽ ഡി രാജയെ ജനറൽ സെക്രട്ടറി യായി ഔപചാരിക മായി തെരഞ്ഞെടുക്കും.പാർട്ടി കോണ്ഗ്രസ് പൂർത്തിയാകും വരെ പ്രതികരിക്കാനില്ലെന്ന് ഡി രാജ.

4 പേർ ഒഴിയുന്ന ദേശീയ സെക്രട്ടേറിയറ്റിലേക്ക് കേരളത്തിൽ നിന്നും കെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ എന്നിവർ എത്തുമെന്നാണ് സൂചന.ദേശീയ കൗൺസിലിൽ നിന്നും ഇ ചന്ദ്ര ശേഖരൻ ഒഴിമ്പോൾ, പകരം ആലപ്പുഴ.മുൻ സെക്രട്ടറി ടിജെ ആഞ്ചലോസ്, കാസർകോട് മുൻ സെക്രട്ടറി ഗോവിന്ദൻ പളളിക്കാപ്പിൽ എന്നിവരെയാണ് ദേശീയ കൗൺസിലിലേക്ക് കേരളഘടകം നിർദ്ദേശിച്ചത്.എന്നാൽ ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന വി എസ് സുനിൽകുമാറിനെ ഇത്തവണയും തഴഞ്ഞു.

Advertisement