ചണ്ഡീഗഡ്. ഇന്ത്യൻ കമ്മ്യുണിസ്റ്റ് ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് അമർജിത് കൗർ, സിപിഐ യുടെ പുതിയ ജനറൽ സെക്രട്ടറി. ഒരു വനിത നായികത്വം ഏറ്റെടുക്കുന്നത് പാർട്ടിയുടെ രൂപീകരണത്തിന്റെ നൂറാം വാർഷികത്തിൽ. പോരാട്ട വീഥി യിലൂടെ മാത്രം സഞ്ചരിച്ചാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും പാർട്ടിയുടെ ജനറൽ സെക്രട്ടറി പദത്തിലേക്കുള്ള അമർജിത് കൗറി ന്റെ യാത്ര.
സ്വതന്ത്ര ഇന്ത്യയിൽ കേന്ദ്ര ട്രേഡ് യൂണിയനുകളിൽ ഒന്നിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിത.ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ രണ്ടാമത്തെ വനിതാ ജനറൽ സെക്രട്ടറി,ഒടുവിൽ ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ 100 വർഷത്തെ ചരിത്രത്തിൽ ആദ്യ ജനറൽ സെക്രട്ടറി
ചരിത്ര രചനകളാണ് അമർജിത് കൗറിന്റെ രാഷ്ട്രീയ യാത്ര.പതിനാലാം വയസ്സിൽ ഡൽഹിയിൽ സ്കൂൾ വിദ്യാർഥിയായിരിക്കെ പരീക്ഷ തീയതി മാറ്റാനുള്ള സമരത്തിലൂടെ യാണ് അമർജിത് കൗർ എന്ന തീപ്പൊരി നേതാവ് രാഷ്ട്രീയ സഞ്ചാരത്തിലേക്ക് കാലെടുത്തു വക്കുന്നത്.
സ്വാതന്ത്ര്യ സമര സേനാനിയും യൂണിയൻ പ്രവർത്തകനുമായി ദിവാൻ സിങ്ങിന്റെയും കുൽവന്ത് കൗറിന്റെയും രണ്ടാമത്തെ മകളായി പഞ്ചാബി കുടുംബത്തിൽ 1952ൽ ജനിച്ച അമർജീത് സമര പാതയിൽ എരിഞ്ഞു കനലായവളാണ്.വീട്ടിലെ നിത്യ സന്ദര്‍ശകരെല്ലാം രാഷ്ട്രീയക്കാര്‍. യൂണിയന്‍ പ്രവര്‍ത്തനവും രാഷ്ട്രീയവും മാത്രം ചര്‍ച്ചചെയ്ത അന്തരീക്ഷം.
73കാരിയായ അമർജീത്തിന്റെ ഭർത്താവും മകനും ഡോക്ടർമാരാണ്. പതിറ്റാണ്ടുകളായി ഡൽഹിയിൽ സ്ഥിരതാമസം. യുവാക്കളെ പിന്നിലാക്കുന്ന ഊർജ്ജവും ആവേശവും ചുറു ചുറുക്കുമായി ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ കഴിഞ്ഞ 8 വർഷത്തോളം നയിച്ച അമർജിത് കൗർ ഇനി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെ നയിക്കും.





































