ചണ്ഡീഗഡ്.സിപിഐ പാർട്ടി കോൺഗ്രസ്സിൽ പ്രായപരിധി സംബന്ധിച്ച് ഭിന്നത രൂക്ഷം. ഡി രാജക്ക് പ്രായ പരിധിയിൽ ഇളവ് നൽകരുത് എന്ന നിലപാടിൽ ഉറച്ചു കേരളഘടകം. രാജക്ക് പിന്തുണയുമായി ബീഹാർ, യുപി ഘടകങ്ങൾ. പാർട്ടി കോൺഗ്രസ്സിൽ രാഷ്ട്രീയ പ്രമേയത്തിൽ ചർച്ചകൾ ആരംഭിച്ചു. ഇന്ത്യ സഖ്യത്തിൽ പാർട്ടിക്ക് അവഗണന യെന്ന് വിമർശനം.
പാർട്ടി ഭരണ ഘടനയിൽ ഉൾപ്പെടുത്തിയ 75 വയസ്സ് പ്രായപരിധി മാനദന്ധം കർശന മായി പാലിക്കണമെന്നും ആർക്കും ഇളവ് നൽകേണ്ട തില്ല എന്നുമാണ് കേരള ഘടകത്തിന്റ നിലപാട്.ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അമർജിത് കൗറിനാണ് കേരളത്തിന്റെ പിന്തുണ.ഡി രാജക്ക് പ്രത്യേക ഇളവ് നൽകണമെന്നാണ് ബിഹാർ, ഉത്തർ പ്രദേശ്, ചത്തിസ് ഗഡ്, ഘടകങ്ങളുടെ നിലപാട്.നേതാക്കൾ തുടർച്ചയായി മാറുന്നത് പ്രതിസന്ധിക്ക് ഇടയാക്കുമെന്നും, ഇത്തവണ ഒരു ഡെപ്യുട്ടി ജനറൽ സെക്രട്ടറി യെ തെരഞ്ഞെടുത്തു, ഘട്ടം ഘട്ടമായി നേതൃമാറ്റമാകാം എന്നുമാണ് നിർദ്ദേശം.
ദേശീയ സെക്രട്ടേറിയറ്റിൽ രാജക്കാണ് ഭൂരിപക്ഷം എന്നാൽ ദേശീയ എക്‌സികൂട്ടീവിന്റ നിലപാട് നിർണ്ണായകമാകും.രാഷ്ട്രീയ പ്രമേയത്തിലെ ചർച്ചയിൽ കേരളത്തിൽ നിന്നും അജിത് കൊളോടി സംസാരിച്ചു.ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തിൽ CPI നിർണ്ണായക പങ്ക് വഹിച്ച സിപിഐ പല ഘട്ടങ്ങളിൽ അവഗണിക്ക പ്പെട്ടെന്ന് ചർച്ചയിൽ വിമർശനമുയർന്നു.
കോൺഗ്രസിന്റ തെറ്റായ സാമ്പത്തിക നയങ്ങളാണ്,ബിജെപിയെ ഭരണ ത്തിലെത്തിച്ചത്.സാമ്പത്തിക അസമത്വത്തിനെതിരെ പാർട്ടി ജനങ്ങൾക്കിടയിൽ പ്രചരണം നടത്തണമെന്നും ചർച്ചകളിൽ നിർദേശമുണ്ട്.






































