കൊൽക്കത്ത. കനത്ത മഴയിൽ റോഡിനടിയിലെ വൈദ്യുതി കമ്പികളിൽ നിന്ന് ഷോക്കേറ്റ് അഞ്ചുപേർ മരിച്ചു.പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡ്, റെയിൽ, വ്യോമയാന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ചതോടെയാണ് കൊൽക്കത്തയിൽ മഴ കനത്തത്. അർദ്ധരാത്രി മുതൽ തുടരുന്ന മഴയിൽ ജനജീവിതം താറുമാറായി.
പല സ്ഥലങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. വീടുകളിലേക്കും വെള്ളം കയറി. കൊൽക്കത്തയുടെ തെക്ക്, കിഴക്കൻ
ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. റോഡിനടിയിലെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ആളുകൾ മരിച്ചത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. മെട്രോ, സബർബൻ, റെയിൽ, വ്യോമ ഗതാഗതത്തെയും മഴ
ബാധിച്ചു. എയർ ഇന്ത്യയും , ഇൻഡിഗോയും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്കൂളുകൾക്ക് അവധിയാണ്. വരുന്ന മണിക്കൂറിലും മഴ തുടരുമെന്നാണ് പ്രവചനം






































