ലഖ്നൗ.ജാതി അടിസ്ഥാനമാക്കിയുള്ള റാലികൾക്ക് ഉത്തർപ്രദേശിൽ നിരോധനം. ഉത്തരവിറക്കി യുപി സർക്കാർ.ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.ഒക്ടോബറിൽ ബിഎസ്പി ഉൾപ്പെടെ റാലി പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തിലാണ് തീരുമാനം.പൊതുസ്ഥലങ്ങളിൽ ജാതി സംബന്ധിച്ച പ്രദർശനങ്ങൾ നീക്കം ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
എഫ്ഐആറുകളിലും ജാതി പരാമർശിക്കരുതെന്ന് നിർദ്ദേശം.എസ്‌സി, എസ്ടി നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ ഉത്തരവ് ബാധകമാകില്ല






































