വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ ഒളിച്ചിരുന്ന് 13 കാരനായ അഫ്ഗാൻ ബാലൻ ഇന്ത്യയിലെത്തി

Advertisement

ൻ്യൂഡെല്‍ഹി. വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ ഒളിച്ചിരുന്ന് 13 കാരനായ അഫ്ഗാൻ ബാലൻ ഇന്ത്യയിൽ എത്തി. കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിൽ ആയിരുന്നു സാഹസിക യാത്ര. വിമാനം ഡൽഹിയിൽ എത്തിയപ്പോഴാണ് കുട്ടിയെ കണ്ടത്

കാം എയർലൈൻസിന്റെ ലാൻഡിങ് ഗിയറിൽ ആണ് കുട്ടി യാത്ര നടത്തിയത്. 90 മിനിറ്റിൽ അധികം നീണ്ട പറക്കൽ അതിജീവിച്ചായിരുന്നു യാത്ര. സുരക്ഷ നടപടികൾ പൂർത്തിയാക്കി കുട്ടിയെ പിന്നീട് കാബൂളിലേക്ക് തിരിച്ചയച്ചു

അഫ്ഗാനിസ്ഥാനിലെ കുന്ദുസ് സ്വദേശിയാണ് 13 കാരൻ. ഇറാനിലേക്ക് പോകാൻ ആഗ്രഹിച്ചാണ് സാഹസിക യാത്ര നടത്തിയത് എന്നാണ് റിപ്പോർട്ട്

representational image by ai

Advertisement