വിമാനത്തിന്റെ പിന്‍ചക്രത്തിന്റെ ഭാഗത്ത് ഒളിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് 13 കാരന്റെ സാഹസിക യാത്ര

Advertisement

വിമാനത്തിന്റെ പിന്‍ചക്രത്തിന്റെ ഭാഗത്ത് ഒളിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് 13 കാരന്റെ സാഹസിക യാത്ര. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന കെഎഎം എയറിയിന്റെ ആര്‍ക്യു 4401 വിമാനത്തില്‍ ഞായറാഴ്ചയായിരുന്നു 13 കാരന്റെ അപകടയാത്ര. ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 8:46 ന് പുറപ്പെട്ട് 10:20 ന് ഡല്‍ഹിയില്‍ ലാന്റ് ചെയ്ത വിമാനത്തില്‍ ഇന്ത്യയില്‍ എത്തിയ കുട്ടിയുടെ സുരക്ഷിതനാണെന്ന് അധികൃതരെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സാധാരണ അഫ്ഗാൻ വേഷമായ കുര്‍ത്തയും പൈജാമയും ധരിച്ചായിരുന്നു കുട്ടി വിമാനത്തിന്റെ ചക്രഭാഗത്തിനിടയില്‍ ഒളിച്ചിരുന്നത്. ഇറാഖിലേക്ക് കടക്കാനായിരുന്നു കുട്ടിയുടെ ശ്രമം എന്നാണ് പ്രാഥമിക വിവരം. എന്നാല്‍, വിമാനം മാറി കയറി ഇന്ത്യയിലെത്തുകയായിരുന്നു.

Advertisement