സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ പവന്‍ കല്യാണിന്‍റെ വാൾ കൊണ്ടുള്ള അഭ്യാസപ്രകടനം: ബോഡിഗാർഡ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

Advertisement

തന്റെ ഏറ്റവും പുതിയ ചിത്രമായ  ‘ഒജി’യുടെ പ്രമോഷൻ പരിപാടിക്കിടെ തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണിന്‍റെ വാൾ കൊണ്ടുള്ള അഭ്യാസപ്രകടനത്തിനിടെ ബോഡിഗാർഡ് രക്ഷപെട്ടത് തലനാരിഴയ്ക്ക്.  താരം വാൾ പിന്നിലേക്ക് കറക്കിയപ്പോൾ ഏതാനും ഇഞ്ചുകളുടെ വ്യത്യാസത്തിൽ വാൾത്തലപ്പ് ബോഡിഗാർഡിന്റെ മുഖത്തുകൊള്ളാതെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.
മുകളിലേക്ക് ഉയരുന്ന പ്രത്യേക പ്ലാറ്റ്ഫോമിലൂടെയാണ് പവന്‍ കല്യാൺ സ്റ്റേജിലെത്തിയത്. മുന്നിലേക്ക് നടക്കുന്നതിനിടെ താരം വലിയൊരു വാളും കയ്യിലെടുത്തു. സ്റ്റേജിന്‍റെ ഒരു വശത്തേക്ക് നടന്ന പവൻ കല്യാൺ മുന്നിലുള്ള ആളുകളോട് മാറി നിൽക്കാൻ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. തുടർന്ന് വാള്‍ ആള്‍ക്കൂട്ടത്തിലേക്ക് പൊക്കിക്കാണിച്ച ശേഷം തിരിഞ്ഞുനടന്നു. ബോഡി ഗാര്‍ഡുമാരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ തൊട്ടുപിന്നിലായി നടക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് പവന്‍ കല്യാണ് വാള്‍ പിന്നിലേക്ക് കറക്കിയത്. വാള്‍തലപ്പ് ബോഡി ഗാര്‍ഡിന്‍റെ മുഖത്തിന് തൊട്ടടുത്തുകൂടെ പോയി. ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് വാള്‍ത്തലപ്പ് മുഖത്ത് കൊള്ളാതെ മാറിയത്.

Advertisement