ന്യൂഡെല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ത്രിപുര, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങൾ സന്ദർശിക്കും.
രണ്ട് സംസ്ഥാനങ്ങളിലുമായി 5100 കോടി രൂപയുടെ വികസന പദ്ധതികൾക്ക് മോദി തറക്കല്ലിടും.
കൂടാതെ ത്രിപുരയിൽ മാതാ ത്രിപുര സുന്ദരി ക്ഷേത്ര കോംപ്ലക്സും പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യും.
ഇറ്റാനഗറിൽ 3700 കോടിയുടെ രണ്ട് ജലവൈദ്യുതി പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്.
ശേഷം നടക്കുന്ന പൊതുസമ്മേളനത്തിലും മോദി സംസാരിക്കും. തവാങിൽ സ്റ്റേറ്റ് ഓഫ്
ആർട്ട് കൺവെൻഷൻ സെൻററിനും മോദി തറക്കല്ലിടും. കൂടാതെ ആരോഗ്യം, കണക്ടിവിടി, എന്നീ
മേഖലകളിലെയും 1290 കോടി രൂപയുടെ പദ്ധതികൾക്ക് മോദി തറക്കല്ലിടും. വടക്കുകിഴക്കൻ
സംസ്ഥാനങ്ങളിലെ ടൂറിസം വികസനത്തിനും, സാമ്പത്തിക മേഖലയിലെ ഉത്തേജനത്തിനും പദ്ധതി
ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
Home News Breaking News 5100 കോടി രൂപയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ത്രിപുര, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങൾ...






































