ഉത്തരേന്ത്യയിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി

Advertisement

ന്യൂഡെല്‍ഹി. ദക്ഷിണേന്ത്യയിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഉത്തരേന്ത്യയിലെ ആചാരങ്ങളും ആഘോഷവും. ദുർഗാദേവിയുടെ പ്രതിമകളും പൂജാ ദ്രവ്യങ്ങളും വാങ്ങാൻ ഡൽഹിയിലെ മാർക്കറ്റുകളിൽ വലിയ തിരക്കാണ്.

നവരാത്രിയുടെ 9 ദിവസവും ദുർഗ്ഗദേവിയുടെ 9 ഭാവങ്ങളെയാണ് ആരാധിക്കുന്നത്. പുതുമയും പാരമ്പര്യവും ഒരുപോലെ ഒരു പോലെ സമന്വയിക്കുന്നതാണ് ഉത്തരേന്ത്യയിലെ ആഘോഷങ്ങൾ. പൂജാമുറിയിൽ ദേവി വിഗ്രഹങ്ങൾ ഒരുക്കി
പൂക്കൾ കൊണ്ട് അലങ്കരിക്കും. ചെറുപാത്രങ്ങളിൽ മണ്ണുനിരത്തി വിത്തുകൾ പാകും. ഈ വിത്തുകൾ മുളച്ച് വരുന്നത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമെന്ന് വിശ്വാസം.

പൂക്കളും പൂജാദവ്യങ്ങളു വാങ്ങാൻ കടകളിൽ വലിയ തിരക്കാണ്. കച്ചവടക്കാർക്കും ഇത് പ്രതീക്ഷയുടെ ദിനങ്ങൾ.രാമായണ കഥകളെ ആസ്പദമാക്കിയുള്ള
നാടകങ്ങൾ ഡൽഹിയിലെ വിവിധയിടങ്ങളിൽ ഒരുക്കും. വിജയലക്ഷ്മി ദിനത്തിൽ രാവണന്റെ രൂപം കത്തിക്കുന്നതോടെ ഡൽഹിയിലെ നവരാത്രി ആഘോഷങ്ങൾ
അവസാനിക്കും. നവരാത്രിയുടെ ഓരോ ദിനവും വ്യത്യസ്തമായാണ് ഓരോ സംസ്ഥാനങ്ങളിലും ആഘോഷിക്കുന്നത്.

Advertisement