ജിഎസ്ടി ഇളവ്, പ്രതീക്ഷയോടെ ഇന്ത്യൻ ഓഹരി വിപണികൾ

Advertisement

ജിഎസ്ടി ഇളവിനെ പ്രതീക്ഷയോടെ കാണുകയാണ് ഇന്ത്യൻ ഓഹരി വിപണികൾ. ഓട്ടോ, FMCG, ഇൻഷൂറൻസ്, ഹെൽത് കെയർ, NBFC അങ്ങനെ പല സെക്ടറുകളിലും മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. അമേരിക്കയുമായുള്ള വ്യാപാര തകർക്ക വും H1B വീസാ പരിഷ്കരണവും ഉണ്ടാക്കുന്ന സമ്മർദ്ദത്തെ മറികടക്കാൻ ജിഎസ്ടി ഇളവുകൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ

ജിഎസ്ടി ഇളവുകൾ പ്രാബല്യത്തിൽ വരുന്നതിൻറെ ആവേശത്തിലാണ് വെള്ളിയാഴ്ച ഓഹരി വിപണികളിൽ വ്യാപാരം അവസാനിച്ചത്. ഉപഭോക്തൃ മേഖലയിലെ കമ്പനികളാവും ഇന്ന് ജിഎസ്ടി പരിഷ്കരണത്തിൻറെ ആനുകൂല്യം വിപണിയിൽ നിന്ന് പരമാവധി ഉപയോഗപ്പെടുത്തുക. ജിഎസ്ടി ഇളവിൻറെ ആനുകൂല്യം ജനങ്ങളിലേക്ക് പരമാവധി എത്തിയാലേ ആഭ്യന്തര ഉപഭോഗം വർധിക്കുകയും തുടർന്നും വിപണിയിൽ പോസറ്റീവ് മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്യൂ. പക്ഷെ ഇന്ന് വിപണിയിൽ കാര്യങ്ങൾ മുഴുവനായി പോസറ്റീവാകാൻ സാധ്യതയില്ല. അമേരിക്കയുമായുള്ള വ്യാപാര തർക്കമാണ് ജിഎസ്ടി പരിഷ്കരണം പ്രഖ്യാപിച്ചിട്ടും ഇതുവരെ വിപണിയുടെ കുതിപ്പിനെ തടഞ്ഞത്. എച്ച് 1 ബി വിസാ നയം ട്രംപ് കടുപ്പിച്ചത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കും. ഐടി മേഖലയ്ക്കാണ് തിരിച്ചടി പ്രതീക്ഷിക്കുന്നത്. വിപ്രോ, ടിസിഎസ് പോലുള്ള കമ്പനികൾക്ക് അമേരിക്കൻ വിപണിയിൽ ഇതിനോടകം തിരിച്ചടി നേരിട്ടിട്ടുണ്ട്.

അതേസമയം ദീർഘകാല വിലയിരുത്തലിൽ വിപണിയുടെ മുന്നേറ്റം തടയാനാകില്ല . ലാഭമെടുപ്പ് സമ്മർദ്ദം വൈകാതെ മാറിത്തുടങ്ങിയേക്കും.

അമേരിക്കൻ നയങ്ങളുണ്ടാക്കിയ ആശങ്കയും ജിഎസ്ടി പരിഷ്കരണമുണ്ടാക്കിയ ആവേശവും തമ്മിലുള്ള ഏറ്റുമുട്ടലാവും ഇന്ന് വിപണിയിൽ കാണാൻ പോവുന്നത്

Advertisement