ചണ്ഡീഗഡ്. സിപിഐ 25 ആം പാർട്ടി കോൺഗ്രസ്സിന് ചണ്ഡിഗഡിൽ തുടക്കം. 75 വയസ്സ് പിന്നിട്ട ഡി രാജ ജനറൽ സെക്രട്ടറി പദവിയിൽ തുടരുന്നതിൽ ഭിന്നത. ജനറൽ സെക്രട്ടറി യെ പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്ന് ഡി രാജ. പ്രായ പരിധി നിശ്ചയിച്ച ത് പാർട്ടിയെന്നും ഇളവ് നൽകേണ്ട സാഹചര്യം നിലവിലില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഫോൺ ചെയ്ത് പറഞ്ഞോ മാധ്യമ ഇന്റർവ്യൂ നൽകിയോ അല്ല ജനറൽ സെക്രട്ടറി യെ തീരുമാനിക്കേണ്ടത് എന്ന് ആനി രാജ.
ഭരണ ഘടനയിൽ ഉൾപ്പെടുത്തിയ പ്രായ പരിധി മാനദണ്ഡം കർശനമായി നടപ്പാക്കി, ജനറൽ സെക്രട്ടറി ഡി രാജ പദവി ഒഴിയണം എന്ന ആവശ്യം കേരള ഘടകത്തിൽ നിന്നും ഉയരുമ്പോൾ,
ഇക്കാര്യത്തിൽ പാർട്ടി കോണ്ഗ്രസ് തീരുമാനം എടുക്കും എന്നാണ് ഡി രാജയുടെ പ്രതികരണം.
എന്നാൽ പ്രായപരിധി നിശ്ചയിച്ചത് പാർട്ടിയാണെന്നും മാറ്റേണ്ട സാഹചര്യം ഇല്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.പ്രായ പരിധിയിൽ ഇളവ് നൽകാനുള്ള ഒരു സാധ്യതയുമില്ലെന്ന് ദേശീയ എക്‌സകൂട്ടീവ് അംഗം പ്രകാശ് ബാബു
ഡി രാജ ഒഴിയുമെന്നും, ചില അപ്രതീക്ഷിത പേരുകൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു വരുമെന്നുമുള്ള റിപ്പോർട്ടുകളോട് ആനി രാജയുടെ പ്രതികരണം ഇങ്ങനെ.





































