ഡെൽഹി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് വമ്പൻ ജയം. നാലിൽ 3 സീറ്റുകളിലും
എബിവിപി വിജയിച്ചു. എൻഎസ്‌യുഐയുടെ ജോസ്‌ലിൻ നന്ദിത ചൗധരിയെ പരാജയപ്പെടുത്തി എബിവിപിയുടെ ആര്യൻ മാൻ
സർവകലാശാല യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യൂണിയൻ സെക്രട്ടറിയായി എബിവിപിയുടെ കുനാൽ ചൗധരി,
ജോയിന്റ് സെക്രട്ടറിയായി ദീപക് ഝാ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തു മാത്രമാണ് എൻഎസ്‌യുഐ വിജയിച്ചത്.
ഏഴു വർഷത്തിനു ശേഷം 2024ൽ നേടിയ ഡിയു പ്രസിഡന്റ് സ്ഥാനമാണ് എൻഎസ്‌യുഐ ഇത്തവണ കൈവിട്ടത്. സംഘർഷ സാധ്യതയെ തുടർന്ന് കനത്ത പൊലീസ് കാവലിലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടന്നത്.
ഹൈക്കോടതി നിരോധിച്ചതിനാൽ വിജയാഘോഷ പ്രകടനവും ഉണ്ടായിരുന്നില്ല.
































