ഇന്ത്യയുടെ ദാരിദ്രമൊക്കെ പഴേ കഥ, ഐ ഫോണിനായി ആപ്പിളിൻറെ ഔദ്യോഗിക സ്റ്റോറിന് മുന്നില്‍ നടന്നത് കണ്ട് ലോകം ഞെട്ടി

Advertisement

മുംബൈ. ഐഫോണിനായി തമ്മിലടി. ആപ്പിളിൻറെ ഔദ്യോഗിക സ്റ്റോറിന് മുന്നിലാണ് വിൽപനയുടെ ആദ്യ ദിനം തിക്കും തിരക്കും കയ്യാങ്കളി വരെ എത്തിയത്. ഐഫോൺ പ്രോ, പ്രോമാക്സ് മോഡലുകളുടെ സ്റ്റോക് രണ്ട് മണിക്കൂറിനുള്ളിൽ തീർന്നു

രാത്രി 12 മണിമുതൽ തുടങ്ങിയ ക്യു. നേരം പുലരുമ്പോഴേക്കും നൂറ് കണക്കിന് ഐഫോൺ ആരാധകരാണ് ആപ്പിള്‍ സ്റ്റോറിന് മുന്നിലേക്ക് എത്തിയത്. ഇടയ്ക്ക് പെയ്ത മഴയെയും അവഗണിച്ച് കാത്ത് നിന്നവർ ഷോറും തുറക്കാറായതോടെ തിക്കി തിരക്കി. കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ പൊലീസിന് ഇടപെടേണ്ടി വന്നു. ടോക്കണ്‍ നൽകി തിരക്ക് കുറയ്ക്കാൻ ഷോറൂം ജീവനക്കാരും ശ്രമിച്ചു. ഒന്നിലേറെ ഫോണുകൾ വാങ്ങിയാണ് പലരും മടങ്ങിയത്

ആദ്യ മണിക്കൂറുകളിൽ തന്നെ വിൽപനയ്ക്ക് എത്തിച്ച ഫോണുകളിൽ ഭൂരിഭാഗവും തീർന്നു. വൈകിയെത്തിയവർക്ക് പ്രോ, പ്രോമാക്സ് മോഡലുകൾ ബുക്കിങ് നൽകി മടങ്ങേണ്ടി വന്നു. ഒന്നരലക്ഷത്തിലേറെ വിലയുള്ള മോഡലുകൾക്കാണ് ആരാധകർ തിക്കിത്തിരക്കിയത്. ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ആപ്പിൾ സ്റ്റോറാണ് മുംബൈ ബികെസിയിലേത്

Advertisement