ട്രെയിനിലെ എസി കോച്ചില്‍ പുകവലിച്ചു, ചിത്രീകരിച്ചവരോട് തട്ടിക്കയറി യുവതിയുടെ പരാക്രമം

Advertisement

ട്രെയിനിലെ എസി കോച്ചില്‍ പുകവലിക്കുകയും അത് ചിത്രീകരിച്ചവരോട് തട്ടിക്കയറിയും യുവതിയുടെ പരാക്രമം. ഇതിന്റെ വിഡിയോ എക്‌സില്‍ ഇപ്പോള്‍ വൈറലാണ്. വിഡിയോ ചിത്രീകരിക്കുന്നവരോട് തര്‍ക്കിക്കുന്ന യുവതി അത് ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്.
യാത്രക്കാരാണ് യുവതി പുകവലിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇതോടെ യുവതി വിഡിയോ ചിത്രീകരിച്ച സഹയാത്രികരോട് തട്ടികയറുകയും പിന്നീട് വാക്കുതര്‍ക്കത്തിലേക്ക് എത്തുകയായുമായിരുന്നു. പുറത്തുപോയി പുകവലിക്കാനാണ് യാത്രക്കാര്‍ യുവതിയോട് ആവശ്യപ്പെടുന്നത്. ട്രെയിനിലെ സ്റ്റാഫ് തര്‍ക്കത്തില്‍ ഇടപെട്ടപ്പോള്‍ വിഡിയോ ചിത്രീകരിക്കുന്നത് നിര്‍ത്തണമെന്നായി യുവതിയുടെ ആവശ്യം.

റെയില്‍ മന്ത്രാലയത്തെ ടാഗ് ചെയ്താണ് എക്‌സില്‍ വിഡിയോ പങ്കുവച്ചിട്ടുള്ളത്. യുവതിക്കെതിരെ നടപടി വേണമെന്നാണ് സോഷ്യല്‍ മീഡിയയിലെ ആവശ്യം. എന്നാല്‍ സംഭവം നടന്നത് എപ്പോള്‍ ഏത് ട്രെയിനിലാണ് എന്നതില്‍ വ്യക്തതയില്ല.

Advertisement