ന്യൂഡെല്‍ഹി.ഇന്ത്യ യുഎസ് സ്വതന്ത്ര വ്യാപാര കരാർ ആറാംഘട്ട ചർച്ചകൾ ഇന്നുമുതൽ പുനരാരംഭിക്കും.ഉഭയകക്ഷി ചർച്ചകൾക്കായി യുഎസ് വ്യപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ച്, ഇന്ത്യയിൽ. വാണിജ്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളുമായി
കൂടിക്കാഴ്ച നടത്തും.കാർഷിക, ക്ഷീര മേഖലകൾ തുറക്കണമെന്ന യുഎസ് ആവശ്യത്തിൽ ഇന്ത്യ എതിർപ്പ്
അറിയിച്ചതോടെയാണ് മാർച്ചിൽ തുടങ്ങിയ ഇടക്കാല വ്യപാര കരാർ ചർച്ചകൾ നീണ്ടത്.
ട്രംപിൻറെ അധിക തീരുവ പ്രഖ്യാപനം കൂടി വന്നതോടെ അനിശ്ചിതത്വമുണ്ടായി .ഇന്ത്യ അടുത്ത സുഹൃത്താണെന്നും ചർച്ചകൾ തുടരുമെന്നുള്ള ട്രംപിൻറ പ്രസ്താവനയെ പ്രധാനമന്ത്രിയും സ്വാഗതം ചെയ്തിരുന്നു.
പിന്നാലെയാണ് വ്യാപാര ചർച്ചകൾക്ക് വഴി തുറന്നത്. അധിക തീരുവ ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയായേക്കും.






































