ബീഹാറിൽ 36,000 കോടിയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

Advertisement

പട്ന. ബീഹാർ ബിഡി വിവാദത്തിൽ കോൺഗ്രസിനെയും ആർജെഡിയും കടന്ന് ആക്രമിച്ച് പ്രധാനമന്ത്രി. ബീഹാർ പുരോഗമിക്കുമ്പോഴെല്ലാം ആർജെഡിയും കോൺഗ്രസും സംസ്ഥാനത്തെ അപമാനിക്കുന്ന തിരക്കിൽ എന്ന് വിമർശനം
നുഴഞ്ഞുകയറ്റക്കാർ രാജ്യം വിടേണ്ടി വരും എന്നു മുന്നറിയിപ്പ്. ബീഹാറിൽ 36,000 കോടിയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

ബീഹാർ പൂർണിയയിലെ പൊതുയോഗത്തിലാണ് പ്രധാനമന്ത്രിയുടെ വിമർശനം. ബീഹാറിൽ കോൺഗ്രസിനും ആർജെഡിക്കും വികസനം കൊണ്ടുവരാൻ കഴിയില്ല. സംസ്ഥാനം പുരോഗമിക്കുമ്പോൾ
ബീഹാറിനെ അപമാനിക്കുന്ന തിരക്കിലാണ് കോൺഗ്രസ്സും ആർജെഡിയും മെന്ന് പ്രധാനമന്ത്രി.

ബിഹാറിൽ നുഴഞ്ഞുകയറ്റക്കാരെ കോൺഗ്രസും ആർജെഡിയും സംരക്ഷിക്കുന്നു. അതിനായി അവർ യാത്രകൾ നടത്തുന്നു. എത്ര ശ്രമിച്ചാലും നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്യുന്നതിനായി തുടർന്നും പ്രവർത്തിക്കും
ഇതാണ് മോദിയുടെ ഉറപ്പ് എന്നും പ്രധാനമന്ത്രി

ജിഎസ്ടിയിൽ ഏർപ്പെടുത്തിയ ഇളവ് ബിഹാറിലെ മധ്യവർഗ്ഗത്തിനും പിന്നോക്ക വിഭാഗത്തിനും ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബീഹാറിലെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട പ്രധാനമന്ത്രി പൂര്‍ണിയയിലെ പൊതു റാലിയിലും പങ്കെടുത്തു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബീഹാറിൽ പ്രതിപക്ഷത്തിന് പ്രധാനമന്ത്രി രൂക്ഷ വിമർശനം. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ബീഹാറിൽ എത്തുന്നത്.

Advertisement