ദുര്‍ഗ്.ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവർക്കെതിരെ ആക്രമണം.ദുർഗിലെ ഷിലോ പ്രെയർ ടവറിലെത്തിയ അക്രമികൾ പാസ്റ്ററെ ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ചു. ആക്രമണം നടത്തിയ ബജ്റംഗ്ദൾ പ്രവർത്തകരെ പോലീസ് ആഹായിക്കുന്നതായി നാട്ടുകാർ ആരോപിച്ചു.
ദുർഗ് ജയിലിനു സമീപമുള്ള ഷിലോ പ്രെയർ ടവറിന് നേരെയാണ് ആക്രമണം ഉണ്ടായത്.നൂറോളം വരുന്ന അക്രമികൾ ആരാധനാലയത്തിൽ എത്തി, മതപരിവർത്തനം ആരോപിച്ച ആക്രമണം നടത്തുകയായിരുന്നു.രാവിലെ പ്രാർത്ഥന ശുശ്രൂഷയ്ക്ക് ഇടയാണ് സംഭവം.ചർച്ച അധികൃതർ അറിയിച്ചത് അനുസരിച്ച് പോലീസ് സ്ഥലത്തെത്തി.
പോലീസിന്റെ സാന്നിധ്യത്തിലാണ് ആക്രമികൾ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമണം നടത്തിയത്.
ആക്രമത്തിൽ പാസ്റ്റർ ജോൺ ജോ നാഥന് ഗുരുതമായി പരുക്ക് ഏറ്റു. ജ്യോതി ശർമയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും, പോലീസ് അക്രമികൾ ക്കൊപ്പമാണെന്നും നാട്ടുകാർ ആരോപിച്ചു.ഇരു വിഭാഗങ്ങളുടെയും പരാതിയിൽ അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് അറിയിച്ചു.

































