നേപ്പാൾ ഇടക്കാല പ്രധാന മന്ത്രി സുശീല കർകിക്ക് ആശംസകൾ അറിയിച്ചു പ്രധാന മന്ത്രി നരേന്ദ്ര മോദി

Advertisement

കാഠ്മണ്ഡു. നേപ്പാൾ ഇടക്കാല പ്രധാന മന്ത്രി സുശീല കർകിക്ക് ആശംസകൾ അറിയിച്ചു പ്രധാന മന്ത്രി നരേന്ദ്ര മോദി.നേപ്പാളിലെ ജനങ്ങൾക്ക് ഒപ്പം ഇന്ത്യ ഉറച്ചു നിൽക്കുമെന്ന് മോദി.സുശീല കർക്കിയുടെ നിയമനം ഭരണഘടനാ വിരുദ്ധമാണെന്നും നിയമപരമായി നേരിടുമെന്നും നേപ്പാൾ ബാർ അസോസിയേഷൻ.നേപ്പാളിൽ തെരഞ്ഞെടുപ്പ് 2026 മാർച്ച്‌ 5 ന് നടക്കും.

നാടകീയമായ ജെൻ സി പ്രക്ഷോഭമുണ്ടാക്കിയ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കൊടുവിൽ, കഴിഞ്ഞ ദിവസം വൈകീട്ടാണ് മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി നേപ്പാളി ന്റ താൽക്കാലിക പ്രധാന മന്ത്രിയായി ചുമതല ഏറ്റെടുത്തത്.

പ്രസിഡന്റ് രാമ ചന്ദ്ര പൌഡലിൽ നിന്നും, സുശീല കർക്കി സത്യവാചകം ഏറ്റു ചൊല്ലി.താൽ ക്കാലിക പ്രധാന മന്ത്രി ചുമ തലഏറ്റതിന് പിന്നാലെ, പാർലമെന്റ് പിരിച്ചു വിട്ടതായും, 2026 മാർച്ച്‌ 5 ന് തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു. സുശീല കര്കി ക്കു കീഴിൽ 7 മന്ത്രി മർ അടങ്ങുന്ന താൽക്കാലിക സർക്കാർ ആകും അതുവരെ ഭരണ ചുമതല നിർവഹിക്കുക.

സുശീല കർക്കിയെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി,നേപ്പാളിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കുമായി ഇന്ത്യ ഉറച്ചുനിൽക്കു മെന്ന് പ്രതികരിച്ചു.

സുശീല കാർക്കിയുടെ നിയമനവും, പാർലമെന്റ് പിരിച്ചുവിട്ടതും ഭരണഘടനാ വിരുദ്ധമാണെന്നും,നിയമപരമായ പരിഹാരങ്ങൾ തേടുമെന്നും നേപ്പാൾ ബാർ അസോസിയേഷൻ വ്യക്തമാക്കി.

കാഠ്മണ്ഡു നേപ്പാൾ പോലീസ് സേനയും സർക്കാർ ഓഫീസുകളും വീണ്ടും പ്രവർത്തനക്ഷമമായി.നേപ്പാൾ സുപ്രീം കോടതിയും ബാങ്കുകളും ഘട്ടം ഘട്ടമായി തുറക്കും.

Advertisement