ന്യൂഡെല്‍ഹി.പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരിൽ എത്തും. ചുരാചന്ദ്പൂരിലും ഇംഫാലിലും ആയി രണ്ടിടങ്ങളിലെ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും.8,500 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് പീസ് ഗ്രൗണ്ടിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.മണിപ്പൂരിന്റെ സമഗ്രമായ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിന് പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രധാനമന്ത്രി. ചുരാചന്ദ്പൂരിലും ഇംഫാലിലും ഉൾപ്പെടെ
പ്രധാനമന്ത്രി എത്തുന്നതിനോടനുബന്ധിച്ച് വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം മണിപ്പൂരിൽ സമാധാനത്തിനും വേഗത്തിലുള്ള വളർച്ചയ്ക്കും വഴിയൊരുക്കുമെന്ന് ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയൽ പറഞ്ഞു.






































