ട്രാഫിക് കുരുക്ക്,ബാംഗളുരുവിൽ മെട്രോയിലൂടെ ഹൃദയം ആശുപത്രിയിൽ എത്തിച്ചു

Advertisement

ബാംഗളുരു. മെട്രോയിലൂടെ ഹൃദയം ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ രാത്രിയാണ്
യശ്വന്ത്പുര നിന്ന് മന്ത്രി സ്‌ക്വയർ സമ്പിഗേ റോഡിലേക്ക് മെട്രോയിലൂടെ ഹൃദയം എത്തിച്ചത്.
20 മിനിറ്റ് കൊണ്ട് ഹൃദയം ആശുപത്രിയിൽ എത്തിക്കാനായി

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ബംഗളൂരു മെട്രോയിലൂടെ ഹൃദയ കൈമാറ്റം നടത്തുന്നത്. യശ്വന്തപുരയിലെ സ്പാർഷ് ഹോസ്പിറ്റലിൽ നിന്ന് മന്ത്രി സ്‌ക്വയർ സമ്പിഗേ റോഡിലെ അപ്പോളോ ആശുപത്രിയിലേക്കാണ് ശസ്ത്രക്രിയക്കായി ഹൃദയമെത്തിക്കേണ്ടിയിരുന്നത്. റോഡിലെ തിരക്ക് കണക്കിലെടുത്ത് ഹൃദയമെത്തിക്കൽ മെട്രോ വഴിയാക്കി. 20 മിനിറ്റ് കൊണ്ടാണ് ഹൃദയം അപ്പോളോയിൽ എത്തിച്ചത്. 11:01 ന് തുടങ്ങിയ യാത്ര 11:21 ന് ലക്ഷ്യ സ്ഥാനത്ത് എത്തി. ട്രെയിനിലെ ഒരിടം ഇതിനായി മാറ്റിവച്ച് ആയിരുന്നു യാത്ര. തുടർന്നും ഇത്തരം ദൗത്യങ്ങൾക്ക് തങ്ങൾ സജ്ജരാണെന്ന് ബംഗളുരു മെട്രോ പറയുന്നു.

Advertisement