വിചാരണയ്ക്ക് എത്താന്‍ പല തവണ ആവശ്യപ്പെട്ടിട്ടും എത്താതിരുന്ന അന്വേഷണ ഉദ്യോഗസ്ഥനെ ഹരിയാനയിലെ പ്രത്യേക കോടതി ഒരു മണിക്കൂര്‍ തടവിന് ശിക്ഷിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. 2021 -ലെ ഒരു കൊലപാതക കേസിന്‍റെ വാദം കേൾക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഹരിയാന സംസ്ഥാനം vs ഗൗരവ് കേസിൽ, കോടതിയിൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ രാജേഷ് കുമാറിനെ ഒരു മണിക്കൂർ നേരത്തേക്ക് കസ്റ്റഡിയിൽ എടുക്കാൻ അഡീഷണൽ ജില്ലാ, സെഷൻസ് ജഡ്ജി മോഹിത് അഗർവാൾ ഉത്തരവിട്ടത്.
































