റായ്പൂര്‍. ഛത്തീസ്ഗഢിൽ വൻ മാവോയിസ്റ്റ് വേട്ട. ഗരിയാബന്ദിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ മുതിർന്ന സിപിഐ (മാവോയിസ്റ്റ്) അംഗം ഉൾപ്പെടെ 10 നക്സലുകൾ കൊല്ലപ്പെട്ടു. സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം മനോജ് എന്ന മോഡം ബാൽകൃഷ്ണയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാവിലെ ആരംഭിച്ച മാവോയിസ്റ്റ് വിരുദ്ധ നീക്കത്തിനിടെ യാണ് സുരക്ഷാ സേനയും നക്സലുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സമീപകാലത്ത് മാവോയിസ്റ്റ് സ്വാധീനമേഖലകളിൽ നടന്ന ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്നാണ്.
































