രാഹുൽഗാന്ധി വിദേശയാത്രകളിൽ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നില്ലെന്ന് സി ആർ പി എഫ്

Advertisement

ന്യൂഡെല്‍ഹി . ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വിദേശയാത്രകളിൽ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നില്ലെന്ന് സി ആർ പി എഫ്. ഇത്തരം വീഴ്ചകൾ അപകട സാധ്യതകൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയ്ക്ക് സി.ആർപിഎഫ് കത്ത് അയച്ചു.

സിആർപിഎഫിൻ്റെ വിവിഐപി സുരക്ഷാ മേധാവി സുനിൽ ജൂൻ ആണ് കത്ത് അയച്ചത്. സുരക്ഷ സംബന്ധിച്ച് അതീവ ഗൗരവമുള്ള വിഷയമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി സിആർപിഎഫ് രാഹുൽ ഗാന്ധിക്കും കത്ത് നൽകി. മുന്നറിയിപ്പുകൾ ഇല്ലാതെ രാഹുൽ ഗാന്ധി 6 വിദേശയാത്രകൾ നടത്തി,
യാത്രകൾ നടത്തുന്നതിന് 15 ദിവസം മുൻപ് അറിയിക്കണം എന്നാൽ രാഹുൽഗാന്ധി ഇത് പാലിക്കുന്നില്ല എന്നും കത്തിൽ പരാമർശിച്ചിട്ടുണ്ട്.

Advertisement