ഏഷ്യ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കട്ടെയെന്ന് സുപ്രീംകോടതി

Advertisement

ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കട്ടെയെന്ന് സുപ്രീംകോടതി. മത്സരം തടയണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി നാളെത്തന്നെ പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ‘എന്തിനാണ് ഇത്ര തിടുക്കം, മത്സരം നടക്കട്ടെ’ എന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരിയും വിജയ് ഭൂഷിണിയും അടങ്ങിയ ബെഞ്ച് പ്രസ്താവിച്ചു.


പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം പാകിസ്ഥാനുമായി ക്രിക്കറ്റ് മത്സരം കളിക്കുന്നത് രാജ്യതാൽപ്പര്യത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി നാല് നിയമവിദ്യാർഥികളാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.


സെപ്തംബർ 14ന് ദുബായിലാണ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ–പാക് മത്സരം അരങ്ങേറുക.

Advertisement