ലഖ്നൗ.പ്രധാന മന്ത്രി നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലവും വാരാണസിയിൽ ഇന്ന് കൂടിക്കാഴ്ച നടത്തും.
ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളും നടക്കും. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി വൈകിട്ടോടെ ഉത്തരഖണ്ടിലേക്ക് തിരിക്കും. അതേസമയം രാംഗൂലം ഗംഗാ ആരതി ചടങ്ങിൽ പങ്കെടുക്കാൻ കാശിയിൽ തന്നെ തുടരും. സെപ്റ്റംബർ 12 ന് അദ്ദേഹം അയോധ്യയിലേക്ക് പോകുന്നതിനുമുമ്പ് ബാബ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രാർത്ഥനകൾ നടത്തും.
Home News Breaking News നരേന്ദ്രമോദിയും മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലവും വാരാണസിയിൽ ഇന്ന് കൂടിക്കാഴ്ച






































