ന്യൂഡൽഹി: രാജ്യത്തിൻ്റെ ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ
തിരഞ്ഞെടുക്കപ്പെട്ടു.
എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹത്തിന് 452 വോട്ടുകളും
ഇൻഡ്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ജസ്റ്റിസ് സുദർശൻ റെഡ്ഢിയ്ക്ക് 300 വോട്ടുകളും ലഭിച്ചു.
പോൾ ചെയ്ത 767 വോട്ടുകളിൽ
752 വോട്ടുകളാണ് സാധുവായത്.
ബിജെഡി,ബി ആർ എസ്, ശിരോമണി അകാലി ദൾ എന്നീ പാർട്ടികളിൽപ്പെട്ട 14 എം പിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.






































