ചെന്നൈ: സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടന്‍ അശോക് കുമാറിന് കാളയുടെ കുത്തേറ്റു. വട മഞ്ജുവിരാട്ട് എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അശോകിന് നേരെ കാളയുടെ ആക്രമണമുണ്ടായത്. മഞ്ജുവിരാട്ട് എന്ന ജല്ലിക്കെട്ടിനെക്കുറിച്ചാണ് സിനിമ. മഞ്ജുവിരാട്ടുമായി ബന്ധപ്പെട്ട രംഗങ്ങള്‍ ചിത്രീകരിക്കാന്‍ എത്തിച്ച കാളയാണ് അശോകിനെ ആക്രമിച്ചത്.
ദിണ്ടിഗല്‍ ജില്ലയിലെ അഞ്ജുകുളിപ്പട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. സിനിമയിലെ രം?ഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ കാള അശോകിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. അശോക് ഇടറി വീഴുകയും വയറ്റില്‍ പരിക്കേല്‍ക്കുകയും ചെയ്തു. കാളയുടെ കൊമ്പുകൊണ്ട് അശോകിന്റെ നെഞ്ചിന് താഴെയായി പരിക്കേറ്റെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.
പരിക്കേറ്റെങ്കിലും ചികിത്സയ്ക്ക് ശേഷം സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. പരിക്ക് ഗുരുതരമല്ലെന്നും ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അശോക് കുമാര്‍ കുറിച്ചു. കോഴി കൂവുത്, കാതല്‍ സൊല്ല ആസി, ചിത്തിരം പേശുതടി തുടങ്ങി 25ലധികം ചിത്രങ്ങളില്‍ നടന്‍ അശോക് അഭിനയിച്ചിട്ടുണ്ട്.
































