ബൽത്തങ്ങാടി.ധർമസ്ഥലയിൽ വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളിയായ ചിന്നയ്യയെ ശിവമോഗ ജയിലിലേക്ക് മാറ്റി. എസ് ഐ ടി കസ്റ്റഡി കാലാവധി കഴിഞ്ഞതിനു പിന്നാലെ ഇന്നലെ ചിന്നയ്യയെ ബൽത്തങ്ങാടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ജൂഡിഷ്യൽ കസ്റ്റഡിയിൽ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് ശിവമോഗ ജയിലിലേക്ക് മാറ്റിയത്. കേസിൽ ബാക്കിയുള്ളവരെല്ലാം ചോദ്യം ചെയ്തതിനുശേഷം ആകും എസ് ഐ ടി ഇനി ഇയാളെ കസ്റ്റഡിയിൽ വാങ്ങുക. ധർമ്മസ്ഥലയിൽ കൊല്ലപ്പെട്ട സൗജന്യയുടെ അമ്മാവനെയും ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഇന്നലെ ചോദ്യം ചെയ്തിട്ടുണ്ട്.
Home News Breaking News ധർമസ്ഥല വെളിപ്പെടുത്തൽ , ചിന്നയ്യയെ ശിവമോഗ ജയിലിലേക്ക് മാറ്റി,കൊല്ലപ്പെട്ട സൗജന്യയുടെ അമ്മാവനെ ചോദ്യം ചെയ്തു






































