ന്യൂഡെല്‍ഹി.ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. തീരുവ വര്‍ദ്ധനയെ തുടർന്ന് ഇന്ത്യ -യുഎസ് സംഘർഷം തുടരുന്നതിനിടെയാണ് പ്രഖ്യാപനം.ഇന്ത്യ എണ്ണ വാങ്ങുന്നത് സാമ്പത്തികവും വാണിജ്യപരവുമായ പരിഗണനകൾ അടിസ്ഥാനമാക്കി എന്ന് നിർമല.ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഉപഭോക്താവാണ് ഇന്ത്യ.
രാജ്യത്ത് ആവശ്യമായ എണ്ണ യുടെ 88 % വും ഇറക്കുമതി ചെയ്യുന്നത്.നിന്നും എണ്ണ വാങ്ങിയതിലൂടെ കഴിഞ്ഞ വർഷങ്ങളിൽ കോടിക്കണക്കിന് ഡോളർ ലാഭിക്കാനായി.ട്രംപിന്റ 50 ശതമാനം തീരുവയുടെ ആഘാതം ഒരു പരിധിവരെ ജി എസ് ടി പരിഷ്കാരങ്ങൾ വഴി നികത്തും.താരിഫ് ബാധിച്ച മേഖലകളിൽ പരിഹാര നടപടികൾ ആരംഭിച്ചു.
ഒരു ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖ ത്തിൽ ആണ് പ്രഖ്യാപനം.താരിഫ് വിഷയം ചർച്ച ചെയ്യാനായി സെപ്റ്റംബർ 8 ന് ബ്രിക്സ് വെർച്വൽയോഗം ചേരാനിരിക്കെയാണ് പ്രഖ്യാപനം.വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ വെർച്വൽ മീറ്റിംഗിൽ പങ്കെടുക്കും





































