പ്രധാനമന്ത്രിക്കും മാതാവിനും എതിരെ അധിക്ഷേപ പരാമർശം,ബീഹാറിൽ ഇന്ന് എൻഡിഎ ബന്ദ്

Advertisement


പട്ന.രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്കിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ അധിക്ഷേപ പരാമർശം നടത്തിയതിൽ ആണ് പ്രതിഷേധം രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ബന്ദ് . മഹിളാ മോർച്ച പ്രതിഷേധത്തിന് നേതൃത്വം നൽകും. ആശുപത്രി, ആംബുലൻസ് തുടങ്ങി അടിയന്തര സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ദർഭംഗയിൽ നടന്ന വോട്ടർ അധികാർ യാത്രയ്ക്കിടെ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മാതാവിനും എതിരെ കോൺഗ്രസ് പ്രവർത്തകൻ അധിക്ഷേപ പരാമർശം നടത്തിയത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

Advertisement