ന്യൂഡെല്‍ഹി. പുതിയ ഇരട്ട നികുതി നിരക്ക് ഘടനയ്ക്ക് GST കൗൺസിൽ അംഗീകാരം.
5%, 18% സ്ലാബുകൾ മാത്രമാകും ഇനി ഉണ്ടാകുക.12% & 28% സ്ലാബുകൾ ഒഴിവാക്കി.
ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന 56-ാമത് GST കൗൺസിൽ യോഗത്തിലാണ് തീരുമാനം.ഔദ്യോഗിക പ്രഖ്യാപനം നാളെ
₹2,500 വരെയുള്ള വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങിയവക്ക് 5% GST
മുതിർന്ന പൗരന്മാർക്കുള്ള ആരോഗ്യ ഇൻഷുറൻസിനെ GST ഒഴിവാക്കാൻ ധാരണ
ചെറിയ കാറുകൾ, ഓട്ടോ, വാഹനങ്ങൾ എന്നിവക്ക് വിലകുറയും.ആഡംബര കാറുകളുടെ വില വർദ്ധിക്കും.ട്രാക്റ്ററുകൾക്ക് -5% GST. പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ നടപ്പിലായെന്ന് നിർമ്മല
വ്യവസായങ്ങൾക്ക് അനുകൂലമായ നിലപാടാണ് എടുത്തത്
ഷാംപൂ, സോപ്പ് എന്നിവക്ക് 5% GST
ഹെയർ ഓയിൽ, ടോയ്ലറ്റ് സോപ്പ്, സൈക്കിൾ, മറ്റ് വീട്ടു സാധനങ്ങൾ 5%
പനീർ, റൊട്ടി എന്നിവക്ക് GST ഒഴിവാക്കി. പനീർ, കടല എന്നിവയ്ക്കും ഒഴിവാക്കി
TV, ഡിഷ് വാഷർ – 18%
ഇന്ത്യൻ റോട്ടികൾക്കും, ചപ്പാത്തികൾക്കും പൂജ്യം
കാര്ഷികോപകരണങ്ങൾ എന്നിവക്ക് 5% GST
സൗസ്, പാസ്ഥ, ബട്ടർ, ഗീ 28ൽ നിന്നും 18 ആക്കി
സിമന്റെ – 18%
33 ജീവൻ രക്ഷ മരുന്നുകൾക്ക് GST ഒഴിവാക്കി
12 ജൈവ കീടനാശിനികൾ 5 %ആക്കി
കരകൗശല വസ്തുക്കൾ, മാർബിൾ 5ആക്കി
കണ്ണാടി ഉൾപ്പടെ 5%
ഓട്ടോ പാർട്സ്, മൂന്ന് ചക്ര വാഹനം 18%
പൻ മസാല, പുകയില ഉൽപ്പന്നങ്ങൾ, ചൂയിങ് ടൊബാക്കോ എന്നിവയക്ക് 40%
സോളാർ പാനൽ 5%
കോള – 40% GST
പുതിയ നിരക്ക് 22 സെപ്റ്റംബർ നിലവിൽ വരും
വ്യക്തിഗത ലൈഫ് ഇൻഷുറൻസിനെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി
ആരോഗ്യ ഇൻഷുറൻസിനും ഇളവ്
സ്വകാര്യ വിമാനങ്ങൾക്ക് 40 ശതമാനം
ഇടത്തരം കാറുകൾക്കും, വലിയ കാറുകൾക്കും 40 ശതമാനം
പാൻ മസാല, പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് നഷ്ടപരിഹാര സെസ് തുടരും






































