ന്യൂഡെല്‍ഹി. നിരക്ക് പരിഷ്‌കരണം ചർച്ചചെയ്യുന്ന നിർണ്ണായക ജി എസ് ടി കൗൺസിൽ യോഗം ഡൽഹിയിൽ ആരംഭിച്ചു.ദീപാവലി സമ്മാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച, 12 ശതമാനം, 28 ശതമാനം നികുതി സ്ലാബുകൾ ഒഴിവാക്കണമെന്ന നിർദേശമാണ് ധനമന്ത്രി നിർമല സീതാരാമൻ്റെ അധ്യക്ഷതയിൽ ചേരുന്ന 56-ാം ജിഎസ്‌ടി കൗൺസിൽ യോഗത്തിന്റെ പ്രധാന അജണ്ട.നിർദേശം കൗൺസിൽ അംഗീകരിച്ചാൽ നിത്യോപയോഗ വസ്തുക്കളുടെ വില കുറയും.പരിഷ്‌കാരം നികുതി വരുമാനം ഗണ്യമായി ഇടിക്കുമെന്ന ആശങ്ക പ്രതിപക്ഷ സംസ്ഥാങ്ങൾ യോഗത്തിൽ അറിയിച്ചു.വരുമാന നഷ്‌ടം നികത്താൻ പാക്കേജ് വേണമെന്ന് കേരളം ഉൾപ്പെടെ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ആവശ്യം.ലൈഫ് ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് പോളിസി പ്രീമിയത്തിനുള്ള 18 ശതമാനം ജിഎസ്ടി ഒഴിവാക്കണമെന്ന നിർദേശവും രണ്ടു ദിവസത്തെ കൗൺസിൽ യോഗം പരിഗണിക്കുന്നുണ്ട്.ഏഴ് ദിവസത്തിനുള്ളിൽ കയറ്റുമതി റീഫണ്ട് ഇഷ്യു ചെയ്യുന്നതിന് കൗൺസിൽ അംഗീകാരം നൽകിയേക്കു മെന്നാണ് സൂചന.






































