വന്യജീവി ഫോട്ടോഗ്രഫർ വസുധ ചക്രവർത്തിയെ സൗപർണിക നദിയിൽ മരിച്ചനിലയിൽ കണ്ടെത്തി

Advertisement

മംഗളൂരു : പ്രശസ്‌ത വന്യജീവി ഫോട്ടോഗ്രഫർ വസുധ ചക്രവർത്തിയെ (45) കൊല്ലൂർ സൗപർണിക നദിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ബംഗളൂരു ത്യാഗരാജ നഗർ സ്വദേശിയാണ്. ആഗസ്‌ത്‌ 27നാണ് കാറിൽ കൊല്ലൂരിലെത്തിയത്. പിന്നീട് വിവരം ലഭിക്കാത്തതിനാൽ അമ്മ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുഴയിൽ വീണെന്ന വിവരം ലഭിച്ചത്. തിരച്ചിലിൽ കഴിഞ്ഞദിവസം മൃതദേഹം കണ്ടെടുത്തു. ബംഗളൂരുവിലെ കോർപറേറ്റ് ജോലി വിട്ടാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലേക്ക് കടന്നത്. തമിഴ്‌നാട്ടിലെ കല്ലട്ടിക്കുന്നിലെ കാടിന്‌ നടുവിലുള്ള എസ്റ്റേറ്റിലായിരുന്നു ദീർഘകാലം താമസിച്ചിരുന്നത്.

Advertisement