യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ അമേരിക്കൻ സമ്മർദ്ദം

Advertisement

ന്യൂഡെല്‍ഹി.യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ അമേരിക്കൻ സമ്മർദ്ദം. ഇന്ത്യയ്‌ക്കെതിരെ ഉപരോധമേർപ്പെടുത്താൻ യൂറോപ്യൻ രാഷ്ട്രങ്ങളോട് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്നും എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് നിർത്തുന്നത് ഉൾപ്പടെയുള്ള ഉപരോധങ്ങളാണ് അമേരിക്ക നിർദ്ദേശിച്ചിരിക്കുന്നത്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് പിഴത്തീരുവ ഏർപ്പെടുത്താനും ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടു. നാളെ റഷ്യൻ പ്രസിഡന്റ് പുടിനുമായി മോദി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അമേരിക്കയുടെ നീക്കം.

അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി മോദി.ബ്രിക്സ് ഉച്ചകോടിക്കായിആണ് ക്ഷണം.വ്യാപര- നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കാനും വ്യാപാര കമ്മി കുറയ്ക്കാനും തന്ത്ര പരമായ ദിശയിൽ മുന്നോട്ട് നീങ്ങണം.ഭീകരത അടക്കം ഉഭയ കക്ഷി പ്രാദേശിക ആഗോള വിഷയങ്ങളിൽ പൊതു നിലപാട് വികസിപ്പിക്കണം എന്ന് മോദി ആവശ്യപ്പെട്ടു.

Advertisement