ടിയാന്‍ജിന്‍.ഇന്ത്യ – ചൈന ബന്ധം ശുഭകരമായ ദിശയിൽ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി,ഇരുരാജ്യങ്ങളും തമ്മിൽ സൗഹൃദം പ്രധാനമെന്നു ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ്.
യുഎസ് തീരുവ ഭീഷണിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങും തമ്മിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തിയത്. ഷാങ് ഹായ് സഹകരണ ഉച്ചകോടിക്ക് മുൻപായി ടിയാൻജിനിൽ വച്ചാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
ലോകം ഉറ്റു നോക്കുന്ന കൂടിക്കാഴ്ച യാണ് ടിയാൻജിനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങും തമ്മിൽ നടന്നത്.
മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ-ചൈന ബന്ധം അനിവാര്യമെന്നും,ഇന്ത്യ-ചൈന അതിർത്തിയിൽ നിലവിൽ ശാന്തമായ അന്തരീക്ഷമാണെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി.
വ്യാളി- ആന’ സൗഹൃദം മെച്ചപ്പെടേണ്ടത് നിർണ്ണായകമെന്നും, നല്ല അയൽക്കാരായി തുടരേണ്ടത് അനിവാര്യമെന്നും ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ് കൂട്ടിച്ചേര്‍ത്തു,
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ചൈനീസ് വിദേശകാര്യമന്ത്രി, വാണിജ്യമന്ത്രി എന്നിവർ 55 മിനുട്ട് നീണ്ട കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഏഴു കൊല്ലത്തിന് ശേഷമാണ് ചൈനയിൽ ഇരു നേതാക്കളും ചർച്ച നടന്നത്.റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ അടക്കമുള്ള മറ്റു ലോകനേതാക്കളുമായി പ്രധാന മന്ത്രി മോദി ഷാങ്ഹായ് ഉച്ചകോടിക്കിടെ ചർച്ച നടത്തും.

































