ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളി ജപ്പാൻ,മോഡി

Advertisement

ടോക്കിയോ. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാൻ എന്നും ഇരുവരും ചേർന്നാൽ ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവം യാഥാർത്ഥ്യമാക്കാനാകുമെന്നും നരേന്ദ്ര മോദി 15മത് ഇന്തോ ജപ്പാൻ സാമ്പത്തിക ഉച്ചകോടിയിൽ പറഞ്ഞു.
ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി മോദി കൂടിക്കാഴ്ച നടത്തിയ മോദി നിർണായക സഹകരണ കരാറുകളിലും ഒപ്പുവയ്ക്കും.
യുഎസ് തീരുവ തർക്കം മുറുകുന്നതിനിടെ ആണ് മോദിയുടെ ജപ്പാൻ സന്ദർശനം. പ്രതിരോധ മേഖലയിലെ സഹകരണം, ധാതു കൈമാറ്റം, കൃത്രിമ ബുദ്ധി, സെമി കണ്ടക്ടർ നിർമാണം ഉൾപ്പടെ നിരവധി മേഖലകളിൽ ഇരു രാജ്യങ്ങൾ തമ്മിലെ സഹകരണം മെച്ചപ്പെടുത്താൻ സന്ദർശനത്തിൽ ധാരണയായി. ഇന്ത്യയിലെ ജാപ്പനീസ് നിക്ഷേപം 68 ബില്യൺ ഡോളർ ആയി ഉയർത്താനും തീരുമാനമായി. മെട്രോ മുതൽ
സെമികണ്ടക്ടറുകളും സ്റ്റാർട്ടപ്പുകളും വരെ, എല്ലാ മേഖലകളിലും ഇന്ത്യ-ജപ്പാൻ പങ്കാളിത്തം പരസ്പര വിശ്വാസത്തിന്റെ പ്രതീകമായി മാറിയെന്ന് ടോക്കിയോയിൽ നടന്ന ഇന്ത്യ-ജപ്പാൻ സംയുക്ത സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി പറഞ്ഞു.

ഉച്ചകോടിക്ക് ശേഷം ഇരു രാഷ്ട്ര തലവന്മാരും സംയുക്തമായി പ്രസ്താവന ഇറക്കും. 2035ലേക്കുള്ള വികസന സഹകരണ ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയാകും സംയുക്ത പ്രസ്താവന. അതേസമയം ഉച്ചകോടിയിൽ അമേരിക്കയുടെ തീരുവയെ കുറിച്ച് മോഡി പരാമർശിച്ചില്ല. ചൈനയുമായി ഇന്ത്യ കൂടുതൽ അടുക്കുന്ന പശ്ചാത്തലത്തിൽ ജപ്പാനെ പ്രകോപ്പിക്കാതെ ആണ് ഇന്ത്യയുടെ നീക്കങ്ങൾ. ജപ്പാൻ സന്ദർശനത്തിന് ശേഷം മോദി നാളെ ശാഖാ സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ ടിയാഞ്ചനിലേക്ക് തിരിക്കും.

Advertisement