ഉര്‍ജിത് പട്ടേല്‍ ഐഎംഎഫ് എക്സിക്യൂട്ടിവ് ഡയറക്ടര്‍

Advertisement

.റിസർവ് ബാങ്ക് മുൻ ഗവർണർ ഉർജിത് പട്ടേലിനെ ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. ചുമതല ഏറ്റെടുക്കുന്നത് മുതൽ മൂന്നു വർഷത്തേക്കാണ് നിയമനം. സംബന്ധിച്ച് പേർസണൽ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. നിലവിൽ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.
2013–2016 കാലയളവിൽ ആർ‌ബി‌ഐ ഡെപ്യൂട്ടി ഗവർണറായി നിയമിതനായ ഉർജിത് പട്ടേൽ, 2016–2018 കാലയളവില്‍ ആർ‌ബി‌ഐയുടെ 24-ാമത് ഗവർണറായി ചുമതലയേറ്റു. 2018 ഡിസംബറിൽ കാലാവധി പൂർത്തിയാക്കും മുൻപ് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മു അദ്ദേഹം രാജിവക്കുകയായിരുന്നു

Advertisement