ഒറ്റയ്ക്ക് മത്സരിച്ചാലും വിജയ്‍യുടെ പാർട്ടിയായ തമിഴക വെട്രിക് കഴകം നേട്ടമുണ്ടാക്കുമെന്ന് ഡിഎംഡികെ

Advertisement

ചെന്നൈ. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചാലും വിജയ്‍യുടെ പാർട്ടിയായ തമിഴക വെട്രിക് കഴകം നേട്ടമുണ്ടാക്കുമെന്ന് ഡിഎംഡികെ.
2006 ൽ വിജയ്കാന്ത് ഉണ്ടാക്കിയ നേട്ടം വിജയ്ക്കും സാധ്യമാകുമെന്ന് ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയ്‍കാന്ത് പറഞ്ഞു. വിജയ് എല്ലാ പാർട്ടികളുടെയും വോട്ട് പിടിക്കുമെന്ന് എഎംഎംകെ നേതാവ് ടിടിവി ദിനകരനും പ്രതികരിച്ചു

ടിവികെ മധുരൈ സമ്മേളനത്തിൽ വിജയ്‍കാന്തിനെ പുകഴ്ത്തിയുള്ള വിജയ് യുടെ പ്രസംഗം ചർച്ചയായിരിക്കെയാണ് ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയ്‍കാന്ത് ടിവികെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തുന്നത്. 2006ൽ വിജയ്‍കാന്ത് ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട് വലിയ വോട്ട് വിഹിതം നേടിയിരുന്നു. ഇതേ രീതിയിൽ ടിവികെയും വോട്ട് പിടിക്കുമെന്ന് പ്രേമലത പറഞ്ഞു. തങ്ങൾ ഏത് മുന്നണിക്ക് ഒപ്പം നിൽക്കുമെന്ന് ജനുവരിയിലെ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് പ്രേമലത നേരത്തേ വ്യക്തമാക്കിയിരുന്നു. ഏത് സഖ്യത്തെ പിന്തുണയ്ക്കണമെന്നതിൽ പ്രവർത്തകർക്കിടയിൽ വ്യത്യസ്ഥ അഭിപ്രായമാണുള്ളത്. വിജയ്‍കാന്ത് ഉണ്ടാക്കിയ നേട്ടം വിജയ് ക്കും സാധ്യമാകുമെന്നാണ് എഎംഎംകെ ജനറൽ സെക്രട്ടറി ടിടിവി ദിനകരനും പറഞ്ഞു. ഇത് എല്ലാ പാർട്ടികളുടെ വോട്ടുവിഹിതത്തെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ

Advertisement