ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ അധ്യാപകനെ വെട്ടിക്കൊന്നു

Advertisement

റായ്പൂര്‍.ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ അധ്യാപകനെ വെട്ടിക്കൊന്നു.ലക്ഷ്മൺ ബരാസെ എന്ന അധ്യാപകനാണ് കൊല്ലപ്പെട്ടത്.പോലീസ് ചാരൻ എന്ന് ആരോപിച്ചാണ് കൊലപാതകം.ലക്ഷ്മൺ ബരാസെയെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച ശേഷം വെട്ടി കൊല്ലുക യായിരുന്നു.സുക്മ ജില്ലയിലെ സിൽഗേര ഗ്രാമത്തിൽ ആണ് സംഭവം.പോലീസ് ഗ്രാമത്തിലെത്തി അന്വേഷണം ആരംഭിച്ചു.

Advertisement