പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ ജപ്പാൻ സന്ദർശനത്തിന് ഇന്ന് തുടക്കം

Advertisement

ന്യൂഡെല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ ജപ്പാൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഏഴു വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ജപ്പാൻ സന്ദർശനം ആണിത്.പതിനഞ്ചാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ആയാണ് സന്ദർശനം.ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ച നടത്തും.വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ശാസ്ത്ര സാങ്കേതിക വിദ്യ എന്നിവയുൾപ്പെടെ ഒന്നിലധികം മേഖലകളിൽ കേന്ദ്രീകരിച്ച് ആയിരിക്കും ചർച്ച.

Advertisement