മഴക്കെടുതിയിൽ വലഞ്ഞ് ഉത്തരേന്ത്യ,ജമ്മുവില്‍ മരണം 138

Advertisement

ന്യൂഡെല്‍ഹി.ജമ്മു കാശ്മീരിൽ കഴിഞ്ഞ 12 ദിവസത്തിനിടെ മണ്ണിടിച്ചിലിലും മഴക്കെടുതിയിലുമായി 138 പേരാണ് മരിച്ചത്. നിരവധി വീടുകൾക്കും പാലങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
മോശം കാലാവസ്ഥയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു നിലവിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിലയിരുത്തി. മഴക്കെടുതി ബാധിച്ച പഞ്ചാബിലും ഹിമാചലിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നു.
തെലുങ്കാനയിലും മുംബൈയിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

പഞ്ചാബിലെ എട്ടു ജില്ലകളെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു.ഗുരുദാസ്പൂർ, ഫാസിൽക്ക, കപൂർത്തല, തരൺ തരൺ, ഫിറോസ്പൂർ, ഹോഷിയാർപൂർ, അമൃത്സർ എന്നീ ജില്ലകളെ ആണ് വെള്ളപ്പൊക്കം ബാധിച്ചത്.സ്ഥിതിഗതികൾ വിലയിരുത്തി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ

ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.മോശം കാലാവസ്ഥ കണക്കിലെടുത്ത് പഞ്ചാബിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ മാസം 30 വരെ അവധി നൽകി

Advertisement